കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി ഈ ഘട്ടത്തിൽ അപക്വമാണെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.
പൊലീസ് റിപ്പോർട്ടിനെതിരെ അഭിഭാഷകൻ ബിജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് അന്വേഷണം നടത്തിയതെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.
കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്നും അന്വേഷണം സി.ബി.ഐയ്ക്കോ കർണാടക പൊലീസിനോ കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.