ഹൂസ്റ്റണ്‍ : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ആഗസ്റ് 10 നു സംഘടിപ്പിക്കുന്ന ടെലി കോണ്ഫ്രന്സില് റവ ഡോ സഫിർ ഫിലിപ്പ് അത്യാൽ വചന ശുശ്രുഷ നിർവഹിക്കുന്നുഡോ അത്യാൽ കേരളത്തിൽ ജനിച്ചു പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു സെറാമ്പൂർ യൂണിവേഴ്സിറ്റി ,അസ്ബറി തെയോളോജിക്കൽ സെമിനാരി എന്നിവയില്‍ നിന്നും വൈദീക പഠനവും ,പ്രിസ്റ്റൺ തെയോളോജിക്കൽ സെമിനാരിയിൽ നിന്നും ഡോക്ടറേറ്ററും കരസ്ഥമാക്കി.
പൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പൽ ,ഏഷ്യ തെയോളോജിക്കൽ ഫൗണ്ടേഷൻ സ്ഥാപകൻ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്വവും വഹിച്ചിട്ടുണ്ട് . പ്രഗത്ഭ വാക്മിയും ബൈബിൾ പണ്ഡിതനുമായ ഡോ അത്യാൽ നിരവധി ബൈബിൽ ഗ്രൻഥങ്ങളുടെ രചിയിതാവും കൂടിയാണ് വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന് ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്.
വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.ആഗസ്റ് 10 ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്കുന്ന ഡോ അത്യാലിന്റെ പ്രഭാഷണം കേള്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 , സി.വി സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.