വിഷ്ണു ഉണ്ണികൃഷ്ണന്, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. സൂരജ് സന്തോഷിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയ കാമുകി പാട്ട് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്.
ചിത്രത്തിന്റെ കോമഡി ട്രാക്ക് വ്യക്തമാക്കുന്ന ടീസറും റിലീസായിട്ടുണ്ട്. സംവിധായകന് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത് പുരുഷന് ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, സംഗീതം ശ്രീനാഥ് ശിവശങ്കരന്. സ്നേഹ പലിയേരിയാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന് നായികയാവുന്നത്.