
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേൽശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. തിങ്കൾ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുക. ദര്‍ശന സമയം എല്ലാ ദിവസവം പുലർച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ്. ദർശനത്തിനം നടത്തുന്നതിന് ഓൺലൈൻ ബുക്കിങ് ചെയ്യണം. www.sabarimalaonline.org എന്ന വെബ്സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. പ്രതിദിനം 70,000 പേർക്ക് ഓണ്‍ലൈൻ ബുക്കിങ് നടത്താൻ സാധക്കും. സ്പോട്ട് ബുക്കിങ് സൗകര്യങ്ങളും നിലവിലുണ്ട്. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാർ സത്രം ചെങ്ങന്നൂർ എന്നിവടങ്ങളിലാണ് സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 26 നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27 നാണ്. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടര്‍ന്ന് ഡസംബര്‍ 30 ന് വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിന് നടതുറക്കും ജനുവരി 14 ന് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകർക്ക് ദർശം നടത്താം. ജനുവരി 20 ന് രാവിലെ നടയടയ്ക്കും


