തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിശ്ചിതയെണ്ണം തീർഥാടകരെ മാത്രമേ അനുവദിക്കുകയുള്ളൂ . പൂർണമായും വിർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തും. 65 വയസിനു മുകളിലുള്ളവരെയും കുട്ടികളെയും സന്ദർശനത്തിൽ നിന്ന് ഒഴിവാക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ശബരിമലയിൽ തങ്ങാൻ അനുവദിക്കുകയില്ല. ദർശനം നടത്തിയാലുടൻ മലയിറങ്ങണം. അന്നദാനത്തിന് പേപ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുകയും നിലയ്ക്കലിൽ സ്റ്റീൽ പാത്രത്തിൽ വെള്ളം നൽകുകയും ചെയ്യും. മലകയറുമ്പോൾ മാസ്ക് വേണമോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും തിരുവാഭരണ ഘോഷയാത്ര നടത്തുക. കൺസ്യൂമർ ഫെഡ്, സപ്ലൈകോ എന്നിവ ശബരിമലയിൽ ഔട്ലെറ്റുകൾ തുറക്കും. പമ്പയിലും നിലക്കലിലും കുളിക്കുന്നതിന് ഷവർ സിസ്റ്റം ഏർപ്പെടുത്തും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക