
കൊല്ലം: ചടയമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി എസ്. വിനുപിള്ള വീണ്ടും ചുമതലയേറ്റു. കഴിഞ്ഞപത്തൊൻപതിന് നടന്ന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആധികാരിക വിജയം കരസ്ഥമാക്കി. പതിനൊന്ന് അംഗ പാനലിലെ മുഴുവൻ അംഗങ്ങളും രണ്ടായിരത്തി അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

എസ് വിനു പിള്ള, ജെ.മോഹനൻ, അജികുമാർ, രമാദേവി, ഹരി. വി. നായർ, പദ്മകുമാർ, സുനിൽ കുമാർ, ഗീതാകുമാരി, സലീനാ ബീഗം എന്നിവർ ജനറൽ മണ്ഡലത്തിലും, അഡ്വ. എസ് ഷൈൻകുമാർ പട്ടിക ജാതി മണ്ഡലത്തിലും, എ. ജെ ആസാദ് നിക്ഷേപ മണ്ഡലത്തിലും മത്സരിച്ചു. മത്സരിച്ച കോൺഗ്രസ് പാനലിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല.
ഇത് രണ്ടാം തവണയാണ് വിനുപിള്ള ചടയമംഗലം ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
