
മനാമ: ആഗോള സുരക്ഷയും സമാധാനവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ ഇന്നലെ റിയാദിൽ സംഘടിപ്പിച്ച, റഷ്യയും അമേരിക്കയും തമ്മിലുള്ള ചർച്ചയെ ബഹ്റൈൻ സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനുള്ള സൗദിയുടെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ചർച്ചയെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നല്ല ഫലങ്ങൾ കൈവരിക്കുന്നതിനായി ഈ ചർച്ചകൾ സുഗമമാക്കുന്നതിൽ സൗദി അറേബ്യ നടത്തിയ ശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു.
സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരത്തിനായുള്ള ബഹ്റൈന്റെ പ്രതിബദ്ധത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രാദേശിക, ആഗോള തലങ്ങളിൽ ശാശ്വത സുരക്ഷ, സമാധാനം, സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കിടയിലും നയതന്ത്രത്തിനും ക്രിയാത്മക സംഭാഷണത്തിനും മുൻഗണന നൽകേണ്ടതുണ്ടന്നും പ്രസ്താവനയിൽ പറയുന്നു.
