
മനാമ: സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കാനും റഷ്യയ്ക്കും ഉക്രെയ്നുമിടയില്‍ ശാശ്വത സമാധാനം പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2774നെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
അമേരിക്ക നിര്‍ദേശിച്ചതും റഷ്യയുടെ പിന്തുണയോടെ നടപ്പിലാക്കിയതുമായ പ്രമേയം പാസാക്കുന്നതിലേക്ക് നയിച്ച നയതന്ത്ര ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ നന്ദി പറയുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സംഭാവന നല്‍കാനുമുള്ള സുപ്രധാന ചുവടുവെപ്പാണ് പ്രമേയമെന്ന് മന്ത്രാലയം പറഞ്ഞു.
