ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ‘റൂള്‍സ് ഓഫ് എന്‍ഗേജ്മെന്റി’ല്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഗാല്‍വന്‍ താഴ് വരയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്. ഇതോടെ അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടര്‍ന്നാല്‍ സൈന്യത്തിന് ആയുധമെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ലഭിച്ചിരിക്കുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ ജവാന്മാര് പിന്തുടര്ന്നു പോന്നിരുന്ന പ്രധാന നിയന്ത്രണങ്ങളില്‍ ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ അടിയന്തിര സാഹചര്യത്തില്‍ ജവാന്മാര്ക്ക് ആയുധമുപയോഗിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് ലഭിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റൂള്‍സ് ഓഫ് എന്‍ഗേജ്മെന്റില്‍ മാറ്റം വരുത്തിയതോടെ നീചമായ ചൈനീസ് ആക്രമണത്തിന് മുന്നില്‍ ശക്തമായി പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ

