ന്യുയോർക്ക്: റോക്ക്ഫെല്ലർ കാപ്പിറ്റൽ മാനേജ്മെന്റ് തലവനായി ഇന്ത്യൻ അമേരിക്കൻ രുചിർ ശർമ ചുമതലയേറ്റു. റോക്ക് ഫെല്ലേഴ്സ് ഗ്ലോബൽ ഫാമിലി ഓഫിസ് അഡ്വൈസറായും രുചിർ പ്രവർത്തിക്കും. മോർഗൻ സ്റ്റാൻലി ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് ചീഫ് ഗ്ലോബൽ സ്ട്രാറ്റജിസ്റ്റായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. ശർമയുടെ കഴിവ് കമ്പനിയുടെ വളർച്ചയ്ക്ക് പ്രയോജനകരമായിരിക്കുമെന്ന് സിസിഇ ഗ്രിഗറി പറഞ്ഞു.
മുംബൈയിലായിരുന്നു ശർമയുടെ ജനനം. ഡൽഹി ശ്രീറാം കോളേജിൽ നിന്നും ബിരുദം നേടി. ഇൻവെസ്റ്റർ, ഫണ്ട് മാനേജർ എന്നി നിലയിലും ആഗോള സാമ്പത്തിക – രാഷ്ട്രീയ വിഷയങ്ങളെകുറിച്ച് അധികാരിമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചും പ്രശസ്തനായ വ്യക്തിയാണ് ശർമ. വാർത്താ മാധ്യമങ്ങളിലും മാഗസിനുകളിലും ദീർഘകാലം കോളമനിസ്റ്റായും ശർമ പ്രവർത്തിച്ചിരുന്നു. ഇക്കണോമിക്സ് ടൈംസ്, ന്യുസ് വീക്ക് ഇന്റർ നാഷനൽ, വാൾസ്ട്രീറ്റ് ജർണൽ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആനുകാലിക സാമ്പത്തിക വിഷയങ്ങളെ നിരവധി ലേഖനങ്ങൾ ശർമ എഴുതിയിരുന്നു.