
മനാമ: ബഹ്റൈന്‍-റഷ്യ നയതന്ത്ര ബന്ധത്തിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റഷ്യന്‍ സീസണുകള്‍ ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ മാരിന്‍സ്കി തിയറ്റര്‍ സിംഫണി ഓര്‍ക്കസ്ട്രയുടെ കച്ചേരിയോടെ ആരംഭിച്ചു.
വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി, ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, റഷ്യന്‍ സാംസ്കാരിക മന്ത്രി ഓള്‍ഗ ല്യൂബിമോവ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഈ സാംസ്കാരികോത്സവം ബഹ്റൈനും റഷ്യയും തമ്മിലുള്ള ചരിത്രപരമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതായി ശൈഖ് ഖലീഫ ബിന്‍ അഹമ്മദ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവും നയതന്ത്രപരവുമായ ബന്ധം ആഘോഷിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025 ഫെബ്രുവരി വരെ നടക്കുന്ന ഈ പ്രദര്‍ശനം, ബഹ്റൈന്‍ സ്വര്‍ണ്ണപ്പണിയുടെ പരിണാമം കാണിക്കുന്നു. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈലോസ് കാലഘട്ടത്തില്‍നിന്ന് ഇസ്ലാമിക യുഗത്തിലൂടെ ആധുനിക യുഗത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണം പ്രദര്‍ശനം അടയാളപ്പെടുത്തുന്നു.
