എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. പല ഹോളിവുഡ് സംവിധായകരും ചിത്രത്തെയും രാജമൗലിയെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഓസ്കാർ ജേതാവ് ജെസീക്ക ചാസ്റ്റെയ്ൻ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്. ചിത്രം ഒരു ഒരു വിരുന്ന് പോലെയായിരുന്നുവെന്ന് ജെസീക്ക ട്വീറ്റ് ചെയ്തു.
‘ക്യാപ്റ്റൻ അമേരിക്ക’യുടെ എഴുത്തുകാരൻ ജാക്സൺ ലാൻസിംഗ്, ഡോക്ടർ സ്ട്രേഞ്ച് തിരക്കഥാകൃത്ത് റോബർട്ട് കാർഗിൽ എന്നിവർ ചിത്രത്തെ പ്രശംസിച്ച് മുൻപ് രംഗത്തെത്തിയിരുന്നു.
അതേസമയം, ന്യൂയോർക്ക് ഫിലിം ക്രിട്ടിക് സർക്കിളിന്റെ മികച്ച സംവിധായകനുള്ള പുരസ്കാരം രാജമൗലിക്ക് ലഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്നുള്ള തന്റെ ചിത്രത്തെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയതിന് ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന് സംവിധായകൻ രാജമൗലി നന്ദി പറഞ്ഞു.