
മനാമ: ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) 57ാം വാര്‍ഷികത്തോടനുബന്ധിച്ച് ബഹ്റൈന്‍ റോയല്‍ ഷീല്‍ഡ്സ് 55ാം വാര്‍ഷികം ആഘോഷിച്ചു. ചടങ്ങില്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി പങ്കെടുത്തു.
വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് റോയല്‍ ഷീല്‍ഡ്സിന്റെ കമാന്‍ഡര്‍ പ്രസംഗിച്ചു. ഈ യൂണിറ്റില്‍ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു.
