
മനാമ: ബഹ്റൈന്റെ ആരോഗ്യ സംരക്ഷണ, സിവില്‍ വ്യോമയാന മേഖലകള്‍ തമ്മിലുള്ള സംയോജനം മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവയ്പായി റോയല്‍ മെഡിക്കല്‍ സര്‍വീസസ് ഗള്‍ഫ് എയറുമായി സഹകരണ കരാര്‍ ഒപ്പുവെച്ചു.
വ്യോമയാന മേഖലയിലെ ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ത്താനും മെഡിക്കല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡറുടെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. മുഹമ്മദ് അഹമ്മദും ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് ഹുസൈന് താഖിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ഗള്‍ഫ് എയര്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വിപുലമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുള്ള കരാറില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി വിപുലമായ ചികിത്സാ നിര്‍ദേശങ്ങളുമുണ്ട്.


