
മനാമ: ബഹ്റൈന്‍ റോയല്‍ ഇക്വസ്ട്രിയന്‍ എന്‍ഡുറന്‍സ് ഫെഡറേഷന് റിഫയിലെ മിലിട്ടറി സ്പോര്‍ട്സ് യൂണിയന് അറീനയില്‍ സംഘടിപ്പിച്ച റോയല്‍ ഇക്വസ്ട്രിയന്‍ ജമ്പിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രാന്‍ഡ് കോമ്പറ്റീഷനില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇക്വസ്ട്രിയന്‍ ജമ്പിംഗ് ടീം ഒന്നാം സ്ഥാനം നേടി.
ആഭ്യന്തര മന്ത്രി ലെഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയെ ടീം സൂപ്പര്‍വൈസര്‍ മേജര്‍ ജനറല്‍ അബ്ദുല്‍ അസീസ് മയൂഫ് അല്‍ റുഹൈമി അഭിനന്ദനം അറിയിച്ചു.


