
മോൺപസിയർ: 160 കിലോമീറ്റർ ഓട്ടത്തോടെ ഫ്രാൻസിൽ ശനിയാഴ്ച ആരംഭിക്കുന്ന ലോക കുതിരയോട്ട ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ ബഹ്റൈനിലെ റോയൽ എൻഡുറൻസ് ടീം പങ്കെടുത്തു.
ബഹ്റൈൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയാണ്. ടീമിൽ നാല് റൈഡർമാരും ഉൾപ്പെടുന്നു: ‘ ഡി വാനെൽസ്’ വിഭാഗത്തിൽ ജാഫർ മിർസ, ‘വിസ് ഫാഗി യോലി’ വിഭാഗത്തിൽ ഷെയ്ഖ് ഇസ ബിൻ ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ, ‘എർമിൻ ഡാർടാഗ്നൻ’ വിഭാഗത്തിൽ ഉത്മാൻ അൽ അവാദി, ‘എൽമിർ ഡി ബോസോൾസ്’ വിഭാഗത്തിൽ സൽമാൻ ഈസ എന്നിവർ.

റിസർവ് റൈഡർമാർ: സർഹാൻ ഹമീദ്, ഹമദ് ഇസ.
ചടങ്ങിൽ റോയൽ എൻഡുറൻസ് ടീം ഡയറക്ടർ ഡോ. ഖാലിദ് അഹമ്മദ് ഹസൻ്റെ നേതൃത്വത്തിൽ റോയൽ എൻഡുറൻസ് ടീം ബഹ്റൈൻ പതാക അഭിമാനപൂർവം റൈഡർമാരുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
