
മനാമ: ലോകത്തെ ഏറ്റവും വലിയ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മിച്ച് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു.
രാജ്യത്തെ ഒന്നാംനിര വ്യവസായ ശാലയായ ഫൗലത്ത് ഹോള്‍ഡിംഗും യെല്ലോ ഡോര്‍ എനര്‍ജിയും സംയുക്തമായാണ് 143 മെഗാവാട്ട് ഉല്പാദനശേഷിയുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നത്. 2,62,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് മൊത്തം 77,000 സോളാര്‍ പാനലുകളാണ് സ്ഥാപിക്കുന്നത്.
ഗേറ്റ് വേ ഗള്‍ഫ് 2025 നിക്ഷേപ സമ്മേളനത്തിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.


