മനാമ: കോവിഡ് വ്യാപനത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന പൗരന്മാരെ ബഹ്റൈനിലെത്തിക്കാൻ 108 ഓളം ദൗത്യങ്ങളും ബഹ്റൈനിൽ താമസിക്കുന്ന വിദേശികളെ അവരുടെ രാജ്യത്തെത്തിക്കാൻ 188 ദൗത്യങ്ങളും ഡയറക്ടറേറ്റ് നടത്തിയിട്ടുള്ളതായി അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ലൈസൻ ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് റാഷിദ് ഹമദ് അൽ ദോസരി പറഞ്ഞു.
ഇതിന്റെ ഭാഗമായി കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന 10,218 പൗരന്മാരെ ബഹ്റൈനിൽ തിരികെയെത്തിച്ചു. അതേസമയം ബഹ്റൈനിൽ താമസിക്കുന്ന 19, 757 വിദേശികളെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും സാധിച്ചു. വിദേശത്ത് നിന്ന് ബഹ്റൈനിൽ എത്തിയ 91, 029 യാത്രക്കാർക്ക് ഡയറക്ടറേറ്റ് കോവിഡ് -19 പരിശോധനകളും നടത്തിയിട്ടുണ്ട്. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ റിസപ്ഷൻ ഹാളിൽ മെഡിക്കൽ എക്സാമിനേഷനായി ഒരു പ്രത്യേക വിഭാഗത്തേയും ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗം അവിടെ എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും പരിശോധനകൾ നടത്തുകയും ചെയ്യുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
അടുത്തിടെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം 1000 ൽ നിന്ന് 2000 ആക്കി ഉയർത്താനുള്ള പദ്ധതി നടപ്പാക്കാൻ തുടങ്ങിട്ടുണ്ട്. ആവശ്യമായ ആരോഗ്യ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി യാത്രക്കാരുടെ യാത്രാമാർഗ്ഗം സുഗമമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും താമസക്കാരോടും അതത് രാജ്യങ്ങളിൽ നടപ്പാക്കുന്ന കോവിഡ് പ്രതിരോധ നടപടിക്രമങ്ങളെയും വ്യവസ്ഥകളെയും കുറിച്ച് ധാരണയുണ്ടായിരിക്കണമെന്ന് അൽ-ദോസാരി അറിയിച്ചു.