ദുബായ്: യുഎ.ഇ. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ദുബായില്‍ അറബ് ബ്യൂറോ ഓഫ് എജുക്കേഷന്‍ ഫോര്‍ ദി ഗള്‍ഫ് സ്റ്റേറ്റ്സ് സംഘടിപ്പിച്ച ജി.സി.സി. റോബോട്ടിക്സ് ഒളിമ്പ്യാഡിന്റെ രണ്ടാം പതിപ്പില്‍ ബഹ്റൈനില്‍നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തിന് മികച്ച നേട്ടം.
‘ഗള്‍ഫ് ടെക് സിറ്റി’ പദ്ധതിക്ക് ശാസ്ത്രീയ നവീകരണ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലും എഞ്ചിനീയറിംഗ് ഡിസൈന്‍ വിഭാഗത്തില്‍ മറ്റൊരു സ്വര്‍ണ്ണ മെഡലും സാമൂഹിക ആഘാത വിഭാഗത്തില്‍ ഒരു വെള്ളി മെഡലും ബഹ്റൈന്‍ സംഘം നേടി.
ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ബഹ്റൈന്‍ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ടെക്നിക്കല്‍ പ്രോജക്റ്റ് ഡിസൈന്‍ എന്നിവയില്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിന് മന്ത്രാലയം തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ പ്രതിനിധി സംഘത്തില്‍ സാര്‍ സെക്കന്‍ഡറി ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളായ ആലിയ സുഹൈര്‍ ഈസ, സഹ്റ അബ്ദുല്‍റെദ മുഹമ്മദ്, ജിനാന്‍ അല്‍ സയ്യിദ് യാസിന് അല്‍ മൗസാവി, ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഹമ്മദ് അബ്ദുല്‍ അമീര്‍ കാസംി, ഹമദ് അബ്ദുല്ല അബ്ദുല്‍ഹാദി, ഹാദി സക്കറിയ അല്‍ മത്തൂഖ് എന്നിവര്‍ ഉള്‍പ്പെടുന്നു.
Trending
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
- ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; കൊലപാതകമെന്ന് സംശയം
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം മറാക്കേഷ് ഫോറത്തില്‍ പങ്കെടുത്തു
- അറാദില്‍ ഫാമിലും വാഹനങ്ങള്‍ക്കും തീപിടിത്തം; ആര്‍ക്കും പരിക്കില്ല