
കോഴിക്കോട്: കടലുണ്ടി മണ്ണൂര്‍ വടക്കുമ്പാട്ട് വീടിന്റെ പൂട്ട് പൊളിച്ച് 30 പവന് സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്നു.
വടക്കുമ്പാട് കിഴക്കേ കോണത്ത് ഉമ്മര്‍കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകീട്ട് ഉമ്മര്‍കോയയുടെ മകളുടെ പുല്ലിപ്പറമ്പിലെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോയതായിരുന്നു കുടുംബം. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതായി കണ്ടത്. ഫറോക്ക് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
