കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാത്രി യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേര്‍ കൂടി പിടിയിലായി.
സംഘത്തിലെ മുഖ്യപ്രതി പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി മുഹമ്മദ് ഷംസീര്‍ (21) നേരത്തെ പിടിയിലായിരുന്നു. കോഴിക്കോട് ടൗണ്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേര്‍ന്നാണ് ബാക്കിയുള്ളവരെ പിടികൂടിയത്.
കത്തികാണിച്ചു ഭീഷണിപ്പെടുത്തി ആളുകളുടെ പക്കല്‍നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഏപ്രില്‍ 27, 28 തിയതികളില്‍ നടന്ന സംഭവങ്ങളാണ് കേസിനാസ്പദം. സി.സി.ടി.വി. ദൃശ്യങ്ങളാണ് മുഖ്യപ്രതിയെ പിടിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമായത്.
Trending
- ‘ഓപ്പറേഷൻ അധിഗ്രഹൺ’ നടപ്പാക്കി വിജിലൻസ്; കേരളം ഞെട്ടുന്ന അഴിമതി? ലഭിച്ചത് വ്യാപക പരാതികൾ
- കാര്‍ യാത്രക്കാരനെ വളഞ്ഞ് മുഖംമൂടിസംഘം; തോക്കുമായെത്തി കാര്‍ യാത്രക്കാരനെ രക്ഷിച്ചത് MLA
- ‘പിണറായി ദ ലെജൻഡ്’; പിണറായി വിജയനെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു, ചെലവ് 15ലക്ഷം
- സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി
- അതിർത്തി കടക്കാൻ ശ്രമം; പാക്ക് ജവാനെ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി
- പാകിസ്താൻ പൗരയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു
- ഹെെബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
- കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച: അഞ്ചു പേര് കൂടി അറസ്റ്റില്‍