
മനാമ: ബഹ്റൈനില്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തുന്ന കവര്‍ച്ചക്കാരെ കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ രേഖകളും ലെറ്റര്‍ഹെഡും അവരുടെ കൈവശമുണ്ടാകും. വരാനിരിക്കുന്ന സെന്‍സസിനായി എല്ലാവര്ക്കും സാധുവായ ഐഡി ഉണ്ടെന്ന് സ്ഥിരീകരിക്കണമെന്ന് അവര്‍ പറയും. അവര്‍ തക്കം കിട്ടിയാല്‍ വീടുകളില്‍ കയറി കവര്‍ച്ച നടത്തും.
ആരെങ്കിലും വീട്ടില്‍ വന്ന് എന്തെങ്കിലും സ്കീം അനുസരിച്ച് ഫോട്ടോ/വിരലടയാളം എടുക്കണമെന്ന് പറയും. അവരുടെ കൈവശം ലാപ്ടോപ്പ്, ബയോമെട്രിക് മെഷീന്, എല്ലാ ആളുകളുടെയും പട്ടിക എന്നിവയുണ്ടാകും. അവര്‍ മെനു കാണിച്ച് ഈ വിവരങ്ങളെല്ലാം ചോദിക്കും.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നടപടി ഇല്ലെന്ന് ശ്രദ്ധിക്കുക. ഇതെല്ലാം വ്യാജമാണെന്ന് അറിയുക. അവര്‍ക്ക് ഒരു വിവരവും നല്‍കരുത്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഈ അറിയിപ്പ്് എല്ലാ സാമൂഹ്യ ഗ്രൂപ്പുകള്‍ക്കും അയയ്ക്കണമെന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.


