
മനാമ: ബഹ്റൈനിലെ സതേണ്‍ ഗവര്‍ണറേറ്റിലുടനീളം റോഡുകളും ഓവുചാലുകളും പാര്‍ക്കുകളടക്കമുള്ള പൊതു ഇടങ്ങളും പുതുക്കിപ്പണിയുന്നു.
വലിയ തോതിലുള്ള അറ്റകുറ്റപ്പണികളാണ് ഇവിടെ നടക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ ഭൂഗര്‍ഭ പൈപ്പുകളും മഴവെള്ള ടാങ്കുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ മിക്ക പ്രദേശങ്ങളിലും നടക്കുന്നു. സനദിലെ റോഡ് 77, ഇസ ടൗണിലെ കെയ്റോ അവന്യൂ, ദമാസ്കസ് അവന്യൂ തുടങ്ങി തിക്കേറിയ ഇടങ്ങളിലെയെല്ലാം റോഡുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. ചെറിയ റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.
