
മനാമ: ബഹ്റൈനിലെ കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് പട്രോളിംഗ് സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ലുല്‍വ അല്‍ റുമൈഹി, ഡോ. മുനീര്‍ സുറൂര്‍, ബദര്‍ തമീമി എന്നീ എം.പിമാരാണ് പാര്‍ലമെന്റ് മുമ്പാകെ ഈ ആവശ്യമുന്നയിച്ചത്. റോഡപകടങ്ങള്‍ കുറച്ച് പൊതുജനങ്ങളുടെയും പൊതു, സ്വകാര്യ സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ഇതാവശ്യമാണെന്ന് അവര്‍ പറഞ്ഞു.
പാര്‍ലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ഇത് അംഗീകരിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് കമ്മിറ്റി ചെയര്മാന് ഹസ്സന് ബുഖമ്മാസ് പറഞ്ഞു.


