
മനാമ: ബഹ്റൈനിലെ മുഹറഖിലെ പ്രധാന റോഡുകളുടെ നവീകരണത്തിന് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ദൃശ്യപരത വര്‍ധിപ്പിക്കുക, കാല്‍നടക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍. അല്‍ സയായിലെ റോഡ് 105ലെ കോണ്‍ക്രീറ്റ് തടസ്സങ്ങള്‍ ഒഴിവാക്കല്‍, സമാഹീജിലെ റോഡ് 24ന്റെ വികസനം, മുഹറഖിലെ റോഡ് 607ല്‍ കൂടുതല്‍ ലൈറ്റിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, ബ്ലോക്ക് 209ലെ ഷെയ്ഖ് സല്മാന് അവന്യൂവിലെ സുരക്ഷ വര്‍ധിപ്പിക്കല്‍ എന്നിവ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നു.


