
മനാമ: ബഹ്റൈനിലെ അല്‍ഫാതിഹ് ഹൈവേയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി മഹൂസ് അവന്യൂവിനും മിന സല്മാന് ജംഗ്ഷനും ഇടയിലുള്ള തെക്കോട്ടുള്ള ചില പാതകള്‍ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 31 വരെ അടച്ചിടുമെന്നും മിന സല്മാന് ജംഗ്ഷനും ജുഫൈര്‍ അവന്യൂവിനും ഇടയിലുള്ള വടക്കോട്ടുള്ള ഗതാഗതത്തിനായി രണ്ടു പാതകള്‍ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
