
മനാമ: ഇലക്ട്രിക്കല്‍ കേബിള്‍ സ്ഥാപിക്കല്‍ ജോലികള്‍ക്കായി ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയിലെ രണ്ടു പാതകള്‍ സെപ്റ്റംബര്‍ 23 മുതല്‍ ഭാഗികമായി അടച്ചതായും ഒരു മാസത്തേക്ക് ഇത് തുടരുമെന്നും മരാമത്ത് മന്ത്രാലയം അറിയിച്ചു.
റോഡ് 7307ല്‍നിന്ന് ഉമ്മുല്‍ ഹസം ജംഗ്ഷനിലേക്കും സിത്ര കോസ്വേയിലേക്കും വരുന്ന വാഹനങ്ങള്‍ക്ക് ഉമ്മുല്‍ ഹസം വാക്ക് പാര്ക്കിന് സമീപമുള്ള തുബ്ലി എക്സിറ്റ് അടച്ചു. കൂടാതെ, ഷെയ്ഖ് ഇസ ബിന്‍ സല്മാന് ഹൈവേയിലെ വലത്തേക്ക് തിരിയുന്ന പാതയും അടച്ചു. അതേ ദിശയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഒരു പാത മാത്രം അനുവദിച്ചു.
എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
