കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ കേസില്‍ ആര്‍എംപി നേതാവ് ഹരിഹരന് വടകര പോലീസിന് മുന്നിൽ ഹാജരായി. മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന് പറഞ്ഞു.
ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കേരളത്തിൽ പലരും പ്രസംഗിച്ചിട്ടുണ്ട്.അതിന്റേ പേരില്‍ കേസെടുക്കുന്നതില്‍ അര്‍ത്ഥമില്ല.കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.വ്യക്തികളുടെ പേര് പറയുന്നതിൽ തെറ്റില്ല. വടകരയിലെ പ്രസംഗത്തിലെ പരാമര്‍ശം രാഷ്ട്രീയമായി യോജിക്കുന്ന പ്രയോഗം ആയിരുന്നില്ല. എന്നാല്‍ നിയമപരമായി തെറ്റല്ല. തനിക്ക് നേരെ ആക്രമണം ഉണ്ടായിട്ട് ഇനിയും നടപടി ആയിട്ടില്ല. വീടിനു നേരെ ഉണ്ടായ ബോംബ്എറിൽ ആരെയും ഇതുവരെ പിടിച്ചിട്ടില്ല. എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Trending
- ചാലക്കുടി പോട്ടയില്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍; മോഷ്ടാവ് മലയാളി
- കെ സി എ അനുശോചിച്ചു
- ഐ.വൈ.സി.സി ബഹ്റൈൻ ” ഒന്നായി കൂടാം ” എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
- 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.സി പത്താം തരം പൊതു പരീക്ഷക്ക് തുടക്കം
- ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ മെഡിക്കൽ ക്യാമ്പ് നടത്തി
- റമദാനിൽ ബഹ്റൈനിൽ സ്കൂൾ സമയക്രമീകരണം
- സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റിവ് തുറയൂർ ബഹറൈൻ കമ്മറ്റി വിപുലീകരിച്ചു
- ഗ്ലോബൽ മലയാളം സിനിമയുടെ രണ്ട് ചിത്രങ്ങൾ ഒരുങ്ങി,’ഡെഡിക്കേഷൻ ‘, ‘എയ്ഞ്ചൽസ് & ഡെവിൾസ് ‘ ടൈറ്റിൽ പുറത്ത്