റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വേദ്. റിതേഷ് ദേശ്മുഖും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോശമല്ലാത്ത പ്രതികരണമാണ് ‘വേദ്’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ബോക്സ് ഓഫീസ് റിപ്പോർട്ട് അനുസരിച്ച് റിതേഷ് ദേശ്മുഖ് ചിത്രം ഇതുവരെ 40.85 കോടി രൂപ നേടി.
വെള്ളിയാഴ്ച 2.25 കോടി, ശനിയാഴ്ച 3.25 കോടി, ഞായറാഴ് ച 4.50 കോടി, തിങ്കളാഴ്ച 3.02 കോടി, ചൊവ്വാഴ്ച 2.65 കോടി, ബുധനാഴ്ച 2.55 കോടി, വ്യാഴാഴ്ച 2.45 കോടി, വെള്ളിയാഴ്ച 2.52 കോടി, ശനിയാഴ്ച 4.53 കോടി, ഞായറാഴ്ച 5.70 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയത്.
റിതേഷ് ദേശ്മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ നിരവധി ഹിറ്റുകളിലെ കേന്ദ്ര കഥാപാത്രവുമായ ജനീലിയയാണ് ‘വേദി’ലെ നായിക. ഭൂഷൺ കുമാർ ജെയിൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചന്ദ്രൻ അറോറയാണ് ‘വേദ്’ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
ഇതൊരു റൊമാന്റിക് കോമഡി ചിത്രമാണ്. ജെനീലിയ ഡിക്രൂസാണ് ചിത്രം നിർമ്മിക്കുന്നത്. മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അജയ്-അതുൽ കൂട്ടുകെട്ടാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. റിതേഷ് ദേശ്മുഖ്, ഋഷികേശ്, സന്ദീപ പാട്ടീൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിയ ശങ്കർ, അശോക് സറഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്.