
മനാമ: ജലവിതരണ പൈപ്പ്ലൈന് വിപുലീകരണ ജോലികള്‍ക്കായി ബഹ്റൈനിലെ റിഫയിലെ മുഹറഖ് അവന്യൂവില്‍ റോഡ് 1827നും ഉമ്മുല്‍ നാസാന്‍ അവന്യൂവിനും ഇടയിലുള്ള ഭാഗത്തെ തെക്കോട്ട് പോകുന്ന വലതു പാത സെപ്റ്റംബര്‍ 23 മുതല്‍ രണ്ടു മാസത്തോളം അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.
ഗതാഗതം വഴിതിരിച്ചുവിടും. ഉപയോക്താക്കള്‍ക്കായി ഒരു വരി തുറന്നിരിക്കും. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാന്‍ റോഡ് ഉപയോക്താക്കള്‍ ഗതാഗത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
