
മനാമ: അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനിലെന്ന് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
ബഹ്റൈനിലെ വാര്‍ഷിക അരി ഉപഭോഗം പ്രതിവര്‍ഷം 95,000 ടണ്ണാണ്. എന്നാല്‍ പ്രതിശീര്‍ഷ അരി ഉപഭോഗത്തില്‍ രാജ്യം അധികം പിറകിലൊന്നുമല്ല. പ്രതിശീര്‍ഷ വാര്‍ഷിക അരി ഉപഭോഗം 64.8 കിലോഗ്രാമാണ്. എന്നിട്ടും ദേശീയ അരി ഉപഭോഗത്തില്‍ പിറകില്‍ വരുന്നത് രാജ്യത്ത് ജനസംഖ്യ താരതമ്യേന കുറവായതിനാലാണ്.
അറബ് രാജ്യങ്ങളില്‍ പ്രതിശീര്‍ഷ അരി ഉപഭോഗം ഏറ്റവും കുറവ് ഈജിപ്തിലാണ്. അവിടെ 49.4 കിലോഗ്രാം മാത്രമാണ് പ്രതിശീര്‍ഷ ഉപഭോഗം.
ഏറ്റവും മുന്നില്‍ ഖത്തറാണ്. അവിടെ 93.3 കിലോഗ്രാമാണ് പ്രതിശീര്‍ഷ വാര്‍ഷിക ഉപഭോഗം.


