
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് (ആര്.എച്ച്.എഫ്) സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന് ചാരിറ്റി അവാര്‍ഡിന്റെ അഞ്ചാം പതിപ്പിനുള്ള മത്സരങ്ങള്‍ ആരംഭിച്ചു. ആര്.എച്ച്.എഫ്. സെക്രട്ടറി ജനറല്‍ ശൈഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്.
മുഹറഖിലെ ആര്‍ട്ട് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ സ്വകാര്യ സ്കൂളുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നുമുള്ള 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലയിലൂടെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ആര്.എച്ച്.എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നുണ്ടെന്ന് ശൈഖ് അലി ബിന്‍ ഖലീഫ അഭിപ്രായപ്പെട്ടു.
വിവിധ അക്കാദമിക് ഘട്ടങ്ങളിലെ വിജയികളെ വിദഗ്ദ്ധ ജഡ്ജിംഗ് പാനല്‍ തിരഞ്ഞെടുക്കും. വിജയിച്ച കലാസൃഷ്ടികള്‍ ഏപ്രില്‍ 30ന് നടക്കുന്ന ഗാല ഡിന്നറിനിടെ ചാരിറ്റി ലേലത്തില്‍ പ്രദര്‍ശിപ്പിക്കും. അതില്‍നിന്നുള്ള വരുമാനം ആര്.എച്ച്.എഫ്. ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി നീക്കിവെക്കും.
