
മനാമ: റിവ വസ്ത്ര ബ്രാൻഡിന്റെ ഉടമയായ അർമാഡ ഗ്രൂപ്പുമായി സഹകരിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സ്പോൺസർ ചെയ്യുന്ന കുട്ടികൾക്കായുള്ള ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് തുടക്കം കുറിച്ചു.

250 കുട്ടികൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു, അവന്യൂസ് മാളിലെ റിവ കിഡ്സ് ബ്രാഞ്ചിൽ അവർക്ക് ഷോപ്പിംഗ് അനുഭവം ലഭിച്ചു.
സ്പോൺസർ ചെയ്ത കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതും ഈദ് അവശ്യവസ്തുക്കൾ നൽകാൻ സഹായിക്കുന്നതുമായ വാർഷിക പദ്ധതികൾ നടപ്പാക്കുന്നതിന് ആർ.എച്ച്.എഫ്. അർമാഡ ഗ്രൂപ്പിന് നന്ദി പറഞ്ഞു.
