
മനാമ: പുണ്യമാസത്തില്‍ തങ്ങളുടെ ജീവകാരുണ്യ പദ്ധതികള്‍ക്ക് സമൂഹ പിന്തുണ പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈനിലെ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് (ആര്.എച്ച്.എഫ്.) ‘ചേഞ്ചിംഗ് ദെയര്‍ ലൈവ്സ്’ എന്ന വാര്‍ഷിക റമദാന് കാമ്പയിന് ആരംഭിച്ചു.
മാനുഷിക സംരംഭങ്ങളില്‍ സമൂഹത്തെ ഉള്‍പ്പെടുത്താനും സാമൂഹിക ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കാനുമുള്ള ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഈ കാമ്പയിനെന്ന് ആര്.എച്ച്.എഫിലെ ചാരിറ്റബിള്‍ റിസോഴ്സസ് ഡവലപ്മെന്റ് ഡയറക്ടര്‍ മായ് അഹമ്മദ് അല്‍ സായി പറഞ്ഞു.
ഈ വര്‍ഷ, കുട്ടികള്‍ക്കുള്ള ഇന്‍സുലിന്‍ പമ്പുകള്‍, തിമിര ശസ്ത്രക്രിയ എന്നിവയുള്‍പ്പെടെ ആരോഗ്യ സംരക്ഷണത്തിന് സംഭാവനകള്‍ നല്‍കും. ആര്.എച്ച്.എഫ്. ഗുണഭോക്താക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളിലൂടെ വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് ഉല്‍പ്പാദനക്ഷമതയുള്ള കുടുംബങ്ങളെ സഹായിച്ചുകൊണ്ട് സാമ്പത്തിക ശാക്തീകരണം എന്നിവ നടത്തും. കൂടാതെ നേതാജ് ഖൈര്‍ അല്‍ ബഹ്റൈനുമായി സഹകരിച്ച് 17 ആര്.എച്ച്.എഫ്. അമ്മമാരും കുട്ടികളും ചേര്‍ന്ന് 325 ദൈനംദിന ഇഫ്താര്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കും.
