കൊച്ചി: പി വി അൻവർ എംഎൽഎയും കുടുംബവും കൈവശപ്പെടുത്തിയ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ് ബോർഡ് ചെയർമാൻ. ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും സത്യവാങ്മൂലം. ഉദ്യോഗസ്ഥ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഒക്ടോബർ 18 വരെ സാവകാശം അനുവദിച്ചു.2022ലെ കോടതി ഉത്തരവ് നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് പുനഃസംഘടിപ്പിച്ചതും ഉദ്യോഗസ്ഥ അഭാവവും നടപടികൾ വൈകാൻ കാരണമായി. മൂന്ന് മാസം കൂടി സാവകാശം വേണമെന്നും കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം രേഖപ്പെടുത്തി സമയം അനുവദിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഒക്ടോബർ 18 ലേക്ക് മാറ്റി. മിച്ചഭൂമി തിരിച്ചു പിടിക്കാൻ കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ മുന്നോട്ടു പോകവെയാണ് റവന്യൂ വകുപ്പ് നിരുപാധിക മാപ്പപേക്ഷ നൽകി സാവകാശം തേടിയത്.
Trending
- പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ; വ്യാഴാഴ്ച മുതൽ നിരാഹാര സമരം
- ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
- ബഹ്റൈനിൽ കാർ സൈക്കിളിൽ ഇടിച്ച് മലയാളി വിദ്യാർഥി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- വണ്ടിപ്പെരിയാറിൽ മയക്കുവെടിവെച്ച കടുവ ചത്തു
- ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
- കൊല്ലം പ്രവാസി അസോസിയേഷന് ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ഇൻഡക്സ് ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു