തിരുവനന്തപുരം : യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കൊച്ചി ഭദ്രാസനാധിപനുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സമൂഹത്തിലെ നിർദ്ധനരായ യുവതികൾക്ക് വേണ്ടി നടത്തുന്ന 35മത്തെ വിവാഹം തിരുവനന്തപുരത്ത്.
കാഴ്ച പരിമിതരായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രവി കുമാറിന്റെയും,മലപ്പുറം താളൂർ സ്വദേശിനിയുമായ സുജാതയുടെയും വിവാഹമാണ് അഭിവന്ദ്യ തിരുമേനിയുടെ മഹനീയ സാന്നിധ്യത്തിൽ നടക്കുന്നത്.
2021 ഓഗസ്റ്റ് 25 ബുധനാഴ്ച രാവിലെ 11:35ന് തിരുവനന്തപുരം എകെജി സെന്ററിന് സമീപമായുള്ള ഹസൻ മരക്കാർ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങുകൾ പൂർണമായും കേന്ദ്ര-കേരള സർക്കാരുകളുടെ കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.
