
മനാമ: ബഹ്റൈനിലെ ബന്ധപ്പെട്ട അധികാരികളുമായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെ സഹപ്രവര്‍ത്തകരുമായും സഹകരിച്ച് വിദേശത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് കര അതിര്‍ത്തി കടന്നുള്ള വഴികളിലൂടെ രാജ്യത്തേക്ക് സുരക്ഷിതമായി എത്തിച്ചേരുന്നതിനുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശത്തുള്ള ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.


