മനാമ: കോവിഡ് -19 നെതിരായ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് നിരവധി റെസ്റ്റോറന്റുകളും വിനോദ കേന്ദ്രങ്ങളും അടച്ചുപൂട്ടിയതായി ഡെപ്യൂട്ടി ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി മേജർ ജനറൽ അബ്ദുള്ള അൽ സായിദ് അറിയിച്ചു.
മാസ്ക് ധരിക്കാത്ത വ്യക്തികൾക്ക് പിഴ ചുമത്തുകയും സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. കോവിഡ് -19 പാൻഡെമിക് പരിഹരിക്കാനുള്ള നിയമ നിർവ്വഹണ ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെയും , ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെയും സഹകരണത്തിൽ നടന്ന പരിശോധനയിൽ പോലീസ് ഡയറക്ടറേറ്റുകളും സുരക്ഷാ അധികാരികളും പങ്കെടുത്തു.