മനാമ : ഞായറാഴ്ച മുതൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഇൻഡോർ ഡൈനിംഗ് താൽക്കാലികമായി മൂന്ന് ആഴ്ചത്തേക്ക് നിർത്തിവയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയും കൊറോണ വൈറസ് (കോവിഡ് -19) സീനിയർ അംഗവുമായ ഡോ. വലീദ് അൽ മാനിയ പറഞ്ഞു.
ജനങ്ങൾ പൊതുസ്ഥലങ്ങളിൽ കൂടിച്ചേരലുകൾ പൂർണമായും ഒഴിവാക്കണമെന്നും മാസ്ക് ധരിക്കാതെ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും എല്ലാ വിധ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.