
മനാമ: ബഹ്റൈനില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 2 ശതമാനം സംവരണമേര്‍പ്പെടുത്താനുള്ള അടിയന്തര നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
ഭിന്നശേഷിക്കാരുടെ പരിചരണം, പുനരധിവാസം, തൊഴില്‍ എന്നിവ സംബന്ധിച്ച നിയമത്തിലെ 11ാം വകുപ്പ് ഭേദഗതി ചെയ്യാനാണ് നിര്‍ദേശം. ഇത് നടപ്പില്‍ വരുത്തുന്നത് പരിശോധിക്കാനായി ഒരു ഉന്നതല സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിയമനം നടപ്പാക്കുന്നത് പരിശോധിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും സാമൂഹ്യ വികസന മന്ത്രാലയത്തിന്റെയും ഇടയിലുള്ള ഒരു ഏകോപന സംവിധാനമായി ഈ സമിതി പ്രവര്‍ത്തിക്കും.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെയും ഒഴിവുകളുടെയും വിശദവിവരങ്ങള്‍ സമിതി പരിശോധിക്കും. സംവരണം നടക്കപ്പാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട മന്ത്രാലയങ്ങളെ അറിയിക്കുകയും ചെയ്യും.
എം.പിമാരായ മുഹ്സിന് അല്‍ അസ്ബൗല്, ഡോ. ഹിഷാം അല്‍ അഷീരി, ഡോ. അലി അല്‍ നുഐമി, ജലീല അല്‍ സയ്യിദ്, മഹ്മൂദ് അല്‍ ഫര്‍ദാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍ദേശം കൊണ്ടുവന്നത്.


