
മനാമ: ഇറാന്റെ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിക്കണമെന്ന് 10 എം.പിമാര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന്റെ നടപടിക്രമ ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 47ലെ രണ്ടാം ഖണ്ഡിക പ്രകാരമാണ് ഈ ആവശ്യമുന്നയിച്ചത്. ഈ ഖണ്ഡിക പ്രകാരം 10 എം.പിമാര്‍ ചേര്‍ന്ന് ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാവുന്നതാണ്.
രാജ്യത്തിനു നേരെയുള്ള ആക്രമണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ച ആവശ്യമാണെന്നും വിവിധ മേഖലകളിലുള്ള ആക്രമണത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പരിശോധിക്കാന്‍ ഇത് സഹായിക്കുമെന്നും എം.പിമാര്‍ പാര്‍ലമെന്റ് മുമ്പാകെ നല്കിയ അപേക്ഷയില്‍ പറയുന്നു.
അബ്ദുല്‍ വാഹിദ് ഖരാത്ത, ഹമദ് അല്‍ ദോയ്, മുഹമ്മദ് അല്‍ റിഫായി, മുഹമ്മദ് മൂസ, അലി അല്‍ ദോസേരി, ഹസന് ഇബ്രാഹിം, മുഹമ്മദ് അല്‍ അഹമ്മദ്, മുഹമ്മദ് അല്‍ ഉലൈവി, അബ്ദുല്ല അല്‍ ദീന് തുടങ്ങിയ എംപിമാരാണ് അപേക്ഷയില്‍ ഒപ്പുവെച്ചത്.


