
മനാമ: ബഹ്റൈനില്‍ കെട്ടിട വാടക നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ശൂറ കൗണ്‍സില്‍ തള്ളി.
വാടക കാലാവധി കഴിഞ്ഞാല്‍ അത് തിരിച്ചേല്‍പ്പിക്കുന്നത് കെട്ടിട ഉടമ നിരസിക്കുന്ന സാഹചര്യത്തില്‍ അത് കൈമാറ്റം ചെയ്തതായി കണക്കാക്കപ്പെടണമെന്നും വാടക കരാര്‍ പുതുക്കാനുള്ള കാലാവധി ഒരു വര്‍ഷമായി നിജപ്പെടുത്തണമെന്നുമുള്ള വ്യവസ്ഥകളുള്ള ഭേദഗതി ബില്ലാണ് തള്ളിയത്.
ബില്‍ തള്ളണമെന്നുള്ള സഭയുടെ പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എന്‍വയോണ്‍മെന്റ് അഫയേഴ്സ് കമ്മിറ്റിയുടെ ശുപാര്‍ശ സഭ അംഗീകരിക്കുകയായിരുന്നു. ഭേദഗതി ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നിലവിലെ നിയമവ്യവസ്ഥയില്‍ തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ തള്ളാന്‍ സമിതിശുപാര്‍ശ ചെയ്തത്.


