
മനാമ: ബഹ്റൈനില്‍ പുനരുപയുക്ത ഊര്‍ജ ഉപയോഗം വ്യാപിപ്പിക്കുന്നതിനുള്ള നിയമഭേദഗതി നിര്‍ദേശത്തില്‍ ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച നടത്തും.
ശൂറ കൗണ്‍സിലിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എന്‍വയോണ്‍മെന്റ് കമ്മിറ്റിയാണ് ഈ നിര്‍ദേശം കൊണ്ടുവന്നത്. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷിതത്വം ശക്തിപ്പെടുത്താന്‍ നിയമഭേദഗതി ആവശ്യമാണെന്നു കാണിച്ചാണ് ഡോ. മുഹമ്മദ് അലി ഹസ്സന് അദ്ധ്യക്ഷനായ കമ്മിറ്റി ഈ നിര്‍ദേശം കൊണ്ടുവന്നത്.
പുനരുപയുക്ത ഊര്‍ജത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നത് വീടുകളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.


