
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമം വഴി ഒരു വ്യക്തിയെ അധിക്ഷേപിച്ച കേസില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
അധിക്ഷേപത്തിനിരയായ വ്യക്തി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസടുത്തത്. തുടര്‍ന്ന് സൈബര്‍ ക്രൈം വകുപ്പ് അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയയ്ക്കുകയായിരുന്നു.


