
മനാമ: ബഹ്റൈനിലെ റോയല് ഹ്യൂമാനിറ്റേറിയന് ഫൗണ്ടേഷന്റെ (ആര്.എച്ച്.എഫ്) ‘ഗാലന്റ് നൈറ്റ് 3’, യു.എ.ഇയിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ച് ഗാസയിലേക്ക് 100 ടണ് അടിയന്തര ദുരിതാശ്വാസ വസ്തുക്കള് അയച്ചു.
ഫൗണ്ടേഷന് ഓണററി പ്രസിഡന്റ് കൂടിയായ രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫയുടെയും രാജാവിന്റെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയും ഫൗണ്ടേഷന്റെ ബോര്ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്മാനുമായ ശൈഖ് നാസര് ബിന് ഹമദ് അല് ഖലീഫയുടെയും നിര്ദേശങ്ങളനുസരിച്ചാണിത്.
അയച്ച വസ്തുക്കളില് സ്ത്രീകള്ക്കും കുട്ടികള്ക്കുമുള്ള ആരോഗ്യ സംരക്ഷണ സാമഗ്രികള്, അവശ്യ ഭക്ഷ്യവസ്തുക്കള്, മരുന്നുകള്, മെഡിക്കല് ഉപകരണങ്ങള് എന്നിവ ഉള്പ്പെടുന്നു.
ബഹ്റൈന്റെ ഉറച്ച മാനുഷിക സമീപനത്തെ പ്രതിഫലിപ്പിക്കുന്ന നടപടിയാണിതെന്ന് ആര്.എച്ച്.എഫ് ആക്ടിംഗ് സെക്രട്ടറി ജനറല് ഇബ്രാഹിം ദല്ഹാന് അല് ദോസേരി പറഞ്ഞു.


