ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശത്തിന്റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതി സർക്കാരിന് അനുമതി നൽകി. കേസുകൾ ഒരുമിച്ച് കേൾക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നൂപുരിനെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസിന് കൈമാറാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് ഹർജി പരിഗണിച്ചപ്പോൾ നൂപുർ ശർമയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തുണ്ടായ അക്രമങ്ങളുടെ ഏക ഉത്തരവാദിത്തം നൂപുറിനാണെന്ന് അന്നു കോടതി വിമർശിച്ചിരുന്നു.
Trending
- അമേരിക്കയിൽ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമോ?
- കലൂർ ഐഡെലി കഫേ അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം രണ്ടായി
- ഷെയ്ഖ് നാസർ ബിൻ ഹമദ് പെന്റഗണിൽ അമേരിക്കൻ ആക്ടിംഗ് ഡിഫൻസ് അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
- ഫ്രൻഡ്സ് സർഗ സംഗമം സംഘടിപ്പിച്ചു
- മണിപ്പൂരില്‍ രാഷ്രപതി ഭരണം
- കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിന് മോണാലിസ എത്തുന്നു
- ട്രെയിന്‍ യാത്രയ്ക്കിടെ പ്രവാസി യുവാവ് പുഴയില്‍ വീണു; രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു
- കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് 3 മരണം