ന്യൂഡൽഹി: മഴ പെയ്ത് വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ ഡൽഹിയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്. കെട്ടിട നിർമ്മാണം, പൊളിക്കൽ, കല്ലു പൊട്ടിക്കൽ, ഖനനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ (ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ-4)സംസ്ഥാന സർക്കാർ പിൻവലിച്ചു. ബി.എസ്- 3 പെട്രോൾ, ബി.എസ്-4 ഡീസൽ വാഹനങ്ങളുടെ നിരോധനം തുടരും. ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര സൂചിക 312 ആയിരുന്നു (നവംബർ 27ന് 395). മഴയും കാറ്റും മൂലം തലസ്ഥാന മേഖലയിൽ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. പഞ്ചാബ് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ വെെക്കോൽ കത്തിക്കൽ പൂർണമായും നിലച്ചിട്ടുണ്ട്. ഡൽഹിയിൽ വാഹനങ്ങളിൽ നിന്നുള്ള പുകയാണ് നിലവിൽ മലിനീകരണമുണ്ടാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Trending
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന് 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര് കേരള പോലീസ് മേധാവി
- ബഹ്റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ
- പാകിസ്ഥാനില് സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ബഹ്റൈന് അപലപിച്ചു
- ജാബര് അല് സബാഹ് ഹൈവേയില് വാഹനങ്ങള് കൂട്ടിയിടിച്ച് ഒരാള് മരിച്ചു