സുള്ള്യ: യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നെന്ന് പൊലീസ്. പുത്തൂർ മുണ്ടൂർ കമ്പയിൽ പരേതനായ ഗുരുവപ്പയുടെയും ഗിരിജയുടെയും മകൾ ജയശ്രീ (23) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സുള്ള്യ ജാൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശയെ(24) പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ നെട്ടണിയിൽ ഇൻസ്പെക്ടർ ബി.എസ്.രവിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.