കുവൈത്ത് സിറ്റി: കുവൈറ്റിലെ എല്ലാ സ്വകാര്യ ഫാർമസികളും 10 ദിനാറിന് മുകളിലുള്ള വിൽപ്പന ഇടപാടുകൾക്ക് കെനെറ്റ് വഴിയുള്ള പേയ്മെന്റ് രീതി പരിമിതപ്പെടുത്തുന്നത് നിർബന്ധമാക്കണമെന്ന് വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകി ആരോഗ്യ മന്ത്രാലയം.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വകാര്യ മേഖലയിലെ ഫാർമസികളുടെ പ്രവർത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.