
മനാമ: 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന് പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 11 മുതല്‍ 14 വരെ രാവിലെ 7.30നും ഉച്ചയ്ക്ക് ഒന്നിനുമിടയില്‍ ഇസ ടൗണിലെ മന്ത്രാലയത്തിന്റെ ഹാളില്‍ വന്ന് മാതാപിതാക്കള്‍ക്ക് എന്റോള്‍മെന്റ് നടത്താന്‍ കഴിയും.
2019 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയില്‍ ജനിച്ച കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനാഗ്രഹിക്കുന്ന മാതാപിതാക്കള്‍ www.moe.gov.bh എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്ട്രേഷന് ആവശ്യകതകള്‍, ആവശ്യമായ രേഖകള്‍ എന്നിവ പരിശോധിക്കുകയും രജിസ്ട്രേഷന് ഫോം ഡൗണ്‍ലോഡ് ചെയ്യുകയും വേണം.
ആവശ്യമായ എല്ലാ രേഖകളും കൊണ്ടുവരണം. രജിസ്ട്രേഷന് ഫോം പൂരിപ്പിക്കണം. നിശ്ചിത രജിസ്ട്രേഷന് കാലയളവില്‍ കുട്ടിയുടെ സാന്നിധ്യം ഉറപ്പാക്കമമെന്നും മന്ത്രാലയം അറിയിച്ചു.
